അഹമ്മദാബാദ്- ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഡിവൈഎഫ്‌ഐ. പൊരുതുന്ന നിങ്ങള്‍ക്കൊപ്പം പോരാടാന്‍ ഞങ്ങളുമുണ്ടെന്ന് അഹമ്മദബാദില്‍ ശ്വേതാഭട്ടിനെ സന്ദര്‍ശിച്ച ശേഷം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
റിയാസും പ്രീതി ശേഖറുമാണ് ശ്വേതാ ഭട്ടിനെ സന്ദര്‍ശിച്ച് സംഘടനയുടെ പിന്തുണ അറിയിച്ചത്.