Sorry, you need to enable JavaScript to visit this website.

റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്  മൂന്ന് മരണം 

ചെന്നൈ- തമിഴ്‌നാട്ടില്‍ റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം മൂന്നു പേര്‍ മരിച്ചു. സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന, ഭാര്യ അര്‍ച്ചന, ഭാര്യാ മാതാവ് രേവതി എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി തംബാരം സെലൈയൂരില്‍ ആണ് സംഭവം. റെഫ്രിജറേറ്ററില്‍നിന്ന് ഗ്യാസ് ലീക്കായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ അയല്‍വാസികള്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Latest News