Sorry, you need to enable JavaScript to visit this website.

ഹരിയാനയിൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത് 

ഫരീദാബാദ് - ഹരിയാനയിൽ കോൺഗ്രസ് നേതാവിനെ വെടിവച്ചു കൊലപ്പെടുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു.  സംസ്ഥാനത്തെ കോൺഗ്രസ് വക്താവ് വികാസ് ചൗധരിയുടെ  കാറിന് സമീപത്തേക്ക് തോക്കുമായി അജ്ഞാതൻ വരുന്നതും വെടിവെയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നിറയൊഴിച്ച ശേഷം ശേഷം ഇയാൾ മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

വ്യാഴാഴ്ച രാവിലെ ഫരീദാബാദിൽവെച്ചാണ് വികാസിന് വെടിയേൽക്കുന്നത്. ജിമ്മിൽ നിന്ന് മടങ്ങി കാറിൽ കയറിയതിന് പിന്നാലെയാണ് തോക്കുമായെത്തിയ അജ്ഞാതൻ വികാസിന് നേരെ നിറയൊഴിച്ചത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട അക്രമിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.അക്രമികൾ നേരത്തെയും വികാസ് ചൗധരിയെ പിന്തുടർന്നിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഹരിയാനയിൽ കൊലപാതകങ്ങളും അക്രമങ്ങളും തുടർക്കഥയാകുന്നുവെന്ന് കോൺഗ്രസ് വിമർശനമുയർത്തി. കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോക് തൻവാർ ആവശ്യപ്പെട്ടു.

 

Latest News