ഇസ്‌താംബുൾ - നെഞ്ചിടിപ്പോടെയല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല. രണ്ടാം നിലയിൽ നിന്ന് തെറിച്ചു വീഴുന്ന കുഞ്ഞിനെ റോഡിൽ നിന്ന കൗമാരക്കാരൻ രക്ഷിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിലാണ് പതിഞ്ഞത്.
പാചകത്തിൽ തിരക്കിലായിരുന്ന അമ്മയുടെ അടുത്തേക്ക് ഓടിയെത്തിയതായിരുന്നു 2 വയസ്സുകാരി ദോഹ മുഹമ്മദ്. ഓടിയെത്തിയ ഊക്കിൽ ജനലിലൂടെ തെറിച്ച് റോഡിലേക്ക് വീഴുന്ന ദോഹയെ സമർത്ഥമായി പിടിച്ച് കയ്യിലൊതുക്കുന്ന 17 കാരനായ ഫിയോസി സാബത്തിൻറെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. കുട്ടിയെ ഒരു അപകടവും കൂടാതെ രക്ഷിക്കാൻ കഴിയുമെന്ന ഉറപ്പ് എവിടന്നോ തന്നിലെത്തുകയായിരുന്നുവെന്ന് ഫിയോസി പറഞ്ഞു. പരിഭ്രാന്തി മാറാത്ത കുട്ടിയെ ഓടിക്കൂടിയ നാട്ടുകാർ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
അൾജീരിയയിൽ നിന്ന് കുടിയേറിയ സാബത്, ഇസ്‌താംബുളിൽ ഒരു വർക്ക്‌ഷോപ്പിൽ ജോലി ചെയ്യുകയാണ്. പാരിതോഷികമായി 200 തുർക്കി ലിറയും ദോഹയുടെ വീട്ടുകാർ സാബത്തിന് നൽകി.