ഫരീദാബാദ് - ഹരിയാനയിലെ ഫരീദാബാദിൽ കോൺഗ്രസ് നേതാവിനെ വെടി വച്ച് കൊലപ്പെടുത്തി. ഹരിയാന കോൺഗ്രസ് വക്താവായ വികാസ് ചൗധരിയാണ് കൊല്ലപ്പെട്ടത്.
വികാസ് സഞ്ചരിച്ച കാറിനുള്ളിലേക്കാണ് വെടി വച്ചിരിക്കുന്നത്. ആരാണ് വെടി വച്ചതിനെ കുറിച്ച് വ്യക്തതയില്ല. ഇന്നു രാവിലെ 9 മണിയോടെ ജിമ്മിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
പത്തിലേറെ തവണ നിറയൊഴിച്ച നിലയിലായിരുന്ന വികാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.