Sorry, you need to enable JavaScript to visit this website.

മാറി നില്‍ക്ക്; മാധ്യമ പ്രവര്‍ത്തകയോട് കയര്‍ത്ത്‌ സി.പി.എം ജില്ലാ സെക്രട്ടറി

കൊച്ചി- പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട്  തട്ടിക്കയറിയ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നടപടി വിവാദമായി. സി.പി.എമ്മിന്റെ പാലാരിവട്ടം പ്രതിഷേധ മാര്‍ച്ചിനിടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോടാണ് എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ക്ഷുഭിതനായത്.

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതിയില്‍ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം നടത്തുന്ന റാലിക്കിടെയാണ് സംഭവം. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനോടും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവിനോടും പ്രതികരണം ആരാഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തക സി.എന്‍ മോഹനന്റെ അടുത്തെത്തി. സമരം എങ്ങനെയാണ് മുമ്പോട്ട് കൊണ്ടുപോവുകയെന്ന് ചോദിച്ചപ്പോള്‍ അതിപ്പോള്‍ പറയാനാകില്ലെന്നും മാറി നില്‍ക്കങ്ങോട്ട് എന്നുമായിരുന്നു സി.പി.എം നേതാവിന്റെ മറുപടി.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് വന്‍ വിവാദമായിരുന്നു.

 

Latest News