ചങ്ങരംകുളം-നാല്പതു വര്‍ഷം മുമ്പു നാടുവിട്ട എറണാകുളം സ്വദേശിയെ അവശ നിലയില്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് കണ്ടെത്തി. ബന്ധുക്കളെ ഉപക്ഷേിച്ചു നാടുവിട്ട എറണാകുളം നെച്ചൂര്‍ പിറവം സ്വദേശി പെരുമറ്റത്തില്‍ ബാലന്റെ മകന് കൃഷ്ണന് കുട്ടി (64) യെയാണ് അവശനിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു സബ് ഇന്‍സ്പെക്ടര്‍മാരായ അരവിന്ദന്, ശ്രീനി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് കൃഷ്ണണ് കുട്ടിയെ കുറ്റിപ്പുറം ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയ ശേഷം സ്റ്റേഷനില്‍ കൊണ്ടുവരികയായിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണന് കുട്ടി 40 വര്‍ഷം മുമ്പ് എറണാകുളത്തു നിന്നു നാടു വിട്ടതാണെന്നു തിരിച്ചറിഞ്ഞത്. ബന്ധുക്കളെ കണ്ടെത്തിയ പോലീസ് ഇന്നലെ രാവിലെ സ്റ്റേഷനില്‍ വെച്ച് കൃഷ്ണന്‍കുട്ടിയെ ബന്ധുക്കളെ ഏല്പിക്കുകയായിരുന്നു.
അവിവാഹിതനായ കൃഷ്ണന് കുട്ടി പല സ്ഥലങ്ങളിലും കാല്‍നടയായിട്ടാണ് സഞ്ചരിച്ചിരുന്നത്. കുറച്ചുകാലം കുടകില്‍ ജോലി ചെയ്തിരുന്നതായും പറയുന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം കൃഷ്ണന് കുട്ടിയെ കണ്ടെത്തിയ സന്തോഷത്തിലാണ് ബന്ധുക്കള്‍.