ന്യൂദല്‍ഹി-ദേശീയ പൗരത്വ പട്ടികയില്‍ നിന്നും ഒരു ലക്ഷത്തോളം പേര്‍ അസമില്‍ പുറത്ത്. കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരടുപട്ടികയുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണു ഒരു ലക്ഷം ആളുകളെകൂടി പുറത്താക്കിയത്.
പട്ടികയില്‍ നിന്നും പുറത്തായവരെ കത്തിലൂടെ വിവരം അറിയിക്കും. ഇവര്‍ക്ക് അവകാശം ഉന്നയിക്കാന്‍ ജൂലൈ 11 ന് എന്‍ആര്‍സി ഹെല്‍പ് സെന്ററുകളില്‍ പരാതി നല്‍കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
2018 ജൂലൈ 30 ന് ആണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേരാണ് പൗരത്വത്തിനായി അപേക്ഷിച്ചത്. അതില്‍ 2.89 പേര്‍ക്ക് മാത്രമാണ് അന്ന് കരട് പട്ടികയില്‍ ഇടംനേടാനായത്. ആ കരട് പട്ടികയില്‍ ഇടം നേടിയവരില്‍ ഒരു ലക്ഷത്തോളം പേരാണ് വീണ്ടും നടത്തിയ സൂക്ഷമ പരിശോധനയില്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്.
നിരവധി അനധികൃത കുടിയേറ്റക്കാരുള്ള സംസ്ഥാനമായ അസമില്‍ പൗരത്വ ഭേദഗതിക്കെതിരേ വന്‍ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. പൗരത്വനിയമത്തില്‍ വരുത്തുന്ന ഭേദഗതി അസമില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുന്ന സംഘടനകള്‍ പറയുന്നത്.