Sorry, you need to enable JavaScript to visit this website.

ഖബർസ്ഥാന് ഭൂമി നൽകി ഹിന്ദുക്കൾ ; സൗഹൃദ ഭൂമിയായി അയോധ്യ 

അയോധ്യ-  മത സൗഹാർദത്തിന് വലിയൊരു ഉദാഹരണം മുന്നോട്ടു വച്ച് അയോധ്യയിലെ ഒരു ഗ്രാമം. മുസ്ലിങ്ങൾക്ക് ശ്മാശാനത്തിനായി ഹിന്ദുക്കൾ ഭൂമി സംഭാവന ചെയ്താണ് ഈ ഗ്രാമം രാജ്യത്തിന് ഒരു മാതൃകയായത്. അയോധ്യയിലെ ബലാരിഖാൻ ഗ്രാമത്തിലാണ് സംഭവം. 

വർഷങ്ങളായി ഇരു സമുദായങ്ങളും ഈ ഭൂമിയുടെ പേരിൽ തർക്കത്തിലായിരുന്നു. ഹിന്ദുക്കളുടെ പേരിലുണ്ടായിരുന്ന ഭൂമിയിൽ മുസ്ലിങ്ങൾ മൃത ശരീരങ്ങൾ മറവു ചെയ്യുന്നത് തർക്കത്തിന് വഴി വച്ചിരുന്നു. സ്ഥലത്തെ ജ്യോൽസ്യനായ സൂര്യ കുമാർ മഹാരാജിന്റെ നേതൃത്വത്തിൽ 8 ഓഹരിക്കാരുമായി ചർച്ച ചെയ്ത് തർക്കം എന്നെന്നേക്കുമായി കുഴിച്ചു മൂടി. 

ഭൂമി ഖബർസ്ഥാന് സംഭാവനയായി നൽകാൻ തീരുമാനിക്കുകയായിരുന്നു.  ഖബർസ്ഥാൻ കമ്മിറ്റിയുടെ പേരിലാണ് ആധാരം എഴുതിയത്. ഉടൻ തന്നെ റവന്യൂ റെക്കോർഡിൽ എഴുതി ചേർക്കുമെന്നും സൂര്യകുമാർ പറഞ്ഞു. 

ഹിന്ദു - മുസ്ലിം സൗഹാർദം ഇവിടെ പുത്തരിയല്ലെന്നും ഇത് ഹിന്ദുക്കൾ മുസ്ലിങ്ങൾക്ക് നൽകിയ ഒരു ചെറിയ സമ്മാനമാണെന്നും സ്ഥലത്തെ ബി.ജെ.പി  എം.എൽ.എ. ഇന്ദ്രപ്രതാപ് തിവാരി  പ്രതികരിച്ചു. 

Latest News