മുസാഫർനഗർ - മുസാഫർനഗർ കലാപത്തിനിടെ രണ്ട് സഹോദരന്മാരുടെ കൊലപാതകത്തിൽ ദൃക്സാക്ഷിയായിരുന്ന അഷ്ഫാക്കിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഏഴ് പ്രതികളിൽ ഒരാളായ സഹദേവിന്റെ സ്വത്തുക്കളാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാകേഷ് ഗൗതത്തിൻറെ ഉത്തരവിനെ തുടർന്ന് കണ്ടുകെട്ടിയത്.
മറ്റ് ആറു പ്രതികളും അറസ്റ്റിലായപ്പോൾ ഇയാൾ മാത്രം ഒളിവിൽ പോയി. 2013 ലെ മുസാഫർനഗർ കലാപത്തിൽ, സഹോദരന്മാരായ നവാബിനെയും ഷാഹിദിനെയും കൊലപ്പെടുത്തിയതിന് സാക്ഷിയായ അഷ്ഫാക്ക് കേസ് പിൻവലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ച് 11 ന് വെടിവച്ച് കൊല്ലുകയായിരുന്നു.
2013 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മുസാഫർനഗറിലും സമീപ പ്രദേശങ്ങളിലും നടന്ന വർഗീയ സംഘട്ടനങ്ങളിൽ 60 ലധികം പേർ കൊല്ലപ്പെടുകയും 40,000 ത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു.