സോനിപ്പത്ത്- ഹരിയാനയില്‍ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മോഹിത്, ജിതേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.
സോനിപ്പത്ത് ജില്ലയിലെ ബജന കാലന്‍ ഗ്രാമത്തില്‍ ഒരു മാസം മുമ്പ് നടന്ന മര്‍ദനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഉയര്‍ന്ന ജാതിക്കാര്‍ ഉപയോഗിക്കുന്ന കുളത്തില്‍ യുവാവ് തന്റെ കാലികളെ കുളിപ്പിച്ചതാണ് മര്‍ദനത്തിന് കാരണമെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എന്നാല്‍ പ്രതികളുടെ കൃഷി ഭൂമിയില്‍ ജോലിചെയ്യാന്‍ വിസമ്മതിച്ചതിനാണ് മര്‍ദനമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. 15 ദിവസം മുമ്പാണ് വിഡിയോ പ്രചരിച്ചു തുടങ്ങിയതെങ്കിലും തങ്ങള്‍ കണ്ടില്ലെന്നും പരാതി ലഭിച്ചില്ലെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.
Dalit being beaten in Haryana.
— Zainab Sikander (@zainabsikander) June 25, 2019
Qayamat aa hi jaaye toh acha hoga
Laanat hai aisi society parpic.twitter.com/aDgWeBu6NZ