നുസ്രത് ജഹാനും മിമി ചക്രവർത്തിയും സത്യപ്രതിജ്ഞ ചെയ്തു 

ന്യൂ ദൽഹി - തൃണമൂൽ കോൺഗ്രസിൻറെ എം.പി മാരായി തെരഞ്ഞെടുക്കപ്പെട്ട നുസ്രത് ജഹാനും മിമി ചക്രവർത്തിയും സത്യപ്രതിജ്ഞ ചെയ്തു. നുസ്രത്തിന്റെ വിവാഹത്തിനായി ഇരുവരും തുർക്കിയിലായിരുന്നതിനാൽ, 18 ന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല. ബംഗാളി ഭാഷയിലായിരുന്നു സത്യപ്രതിജ്ഞാവാചകം ചൊല്ലിയത്.

 

 

ജൂൺ 19 ന്  തുർക്കിയിൽ വച്ചായിരുന്നു നുസ്രത് ജഹാന്റെ വിവാഹം. ബിസിനസ്സുകാരനായ നിഖിൽ ജെയ്‌നാണ് വരൻ. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മിമി ചക്രവര്‍ത്തിക്കും പാര്‍ലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തില്‍  സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. ബംഗാളിലെ ബസാർഹട്ടിൽ നിന്നുള്ള എം.പിയാണ് നുസ്രത് ജഹാൻ. ജാദവ്പൂരില്‍ നിന്നാണ് മിമി ചക്രവര്‍ത്തി വിജയിച്ചത്. 

Latest News