ജിണ്ട്- വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യ ഉപേക്ഷിച്ചു പോയെന്ന പരാതിയുമായി യുവാവ്. ഹരിയാനയിലെ ജിണ്ടിലാണ് സംഭവം.
70,000 രൂപ ഇടനിലക്കാരനു നല്‍കിയാണ് വിവാഹം ഏര്‍പ്പാടാക്കിയതെന്ന് ഇയാള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
രണ്ടു ദിവസം കൂടെ താമസിച്ചു. മൂന്നാം ദിവസം ഹിന്ദു മതചടങ്ങായ ജാഗില്‍ പങ്കെടുക്കാന്‍ ലുധിയാനയില്‍ പോകണമെന്ന് പറഞ്ഞു. റെയില്‍വെ സ്‌റ്റേഷനിലേക്ക് തന്നോടൊപ്പം വന്ന യുവതി അവിടെ വെച്ച് അപ്രത്യക്ഷയായെന്നാണ് യുവാവ് പറയുന്നത്.