ജനീവ - സിറിയയിലും ഇറാഖിലുമായി 55,000 ഓളം ഐ എസ് പോരാളികളെയും കുടുംബാംഗങ്ങളെയും തടഞ്ഞു വച്ചിരിക്കുകയാണെന്ന് യു.എൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചിലേറ്റ്. തടവിലാക്കപ്പെട്ടവരെ ന്യായമായ പ്രോസിക്യൂഷന് ഹാജരാക്കണം അല്ലെങ്കിൽ വിട്ടയക്കണമെന്ന് മിഷേൽ ആവശ്യപ്പെട്ടു.
രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം, ഇതിനകം തന്നെ വളരെയധികം കഷ്ടത അനുഭവിച്ച പോരാളികളുടെ കുട്ടികൾക്ക് രാജ്യങ്ങൾ ഇല്ലാതാക്കരുത്. മിഷേൽ പറഞ്ഞു. ജനീവയിൽ നടക്കുന്ന മൂന്നാഴ്ചത്തെ യുഎൻ മനുഷ്യാവകാശ സമിതി യോഗത്തിലാണ് മിഷേൽ ഇക്കാര്യം ഉന്നയിച്ചത്.
സിറിയയിൽ കഴിയുന്ന ഐ എസ് തീവ്രവാദികൾ ഉൾപ്പടെയുള്ള 29,000 ഓളം വിദേശ പോരാളികളുടെ കുടുംബാംഗങ്ങളെയും രാജ്യങ്ങൾ മടക്കി വിളിക്കണമെന്നും മിഷേൽ ആവശ്യപ്പെട്ടു.