റിയാദ്- അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ നാല് ഇന്ത്യക്കാര്‍.
ഞായര്‍ രാത്രി നടന്ന ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ മരിച്ചിരുന്നു. പരിക്കേറ്റ 21 പേരില്‍ നാല് ഇന്ത്യക്കാര്‍ക്ക് പുറമെ, 13 സൗദികള്‍, രണ്ട് ഈജിപ്തുകര്‍, രണ്ട് ബംഗ്ലാദേശികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നുവെന്ന് അറബ് സഖ്യസേന അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു. അബഹക്കു പുറമെ, ജിസാനിലും ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് അവര്‍ അവകാശപ്പെട്ടു.