റിയാദ് - അബഹ വിമാനത്താവളത്തിനുനേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സിറിയന്‍ പൗരന്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ഇന്നലെ രാത്രി 9.20 ഓടെയായിരുന്നു ആക്രമണം. ഹൂത്തികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം നടന്നതായി സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ അടുത്ത ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എയർപോർട്ട് സാധാരണനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സഖ്യസേനാ വക്താവ് അറിയിച്ചു.
DOWNLOAD APP | |