വാഷിംഗ്ടണ്‍- ഇറാനെതിരായ സൈനിക നടപടിയില്‍നിന്ന് തല്‍ക്കാലം പിന്‍വാങ്ങിയ അമേരിക്ക സൈബര്‍ യുദ്ധം ആരംഭിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൈനിക നടപടിയില്‍നിന്ന് പിന്‍വാങ്ങിയ ദിവസം റോക്കറ്റുകളും മിസൈലുകളും നിയന്ത്രിക്കുന്ന ഇറാന്റെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ തകര്‍ക്കുന്നതില്‍ അമേരിക്ക വിജയിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനിലെ ഇസ്ലാമിക വിപ്ലവ ഗാര്‍ഡിനെതിരെ സൈബര്‍ ആക്രമണത്തിന് പ്രസിഡന്റ് ട്രംപ് അനുമതി നല്‍കിയിരുന്നു. അമേരിക്ക നിരീക്ഷണത്തിനായി അയച്ച ആളില്ലാ വിമാനത്തെ ഇറാന്‍ വ്യോമ സേന വെടിവെച്ചിട്ടതിനു പിന്നാലെയാണ് യു.എസ് സൈബര്‍ കമാന്‍ഡ് ആക്രമണം ആരംഭിച്ചത്. മിഡില്‍ ഈസ്റ്റിലെ യു.എസ് സൈനിക നടപടിക്ക് മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ കമാന്‍ഡുമായി ഏകോപനം നടത്തിയായിരുന്നു സൈബര്‍ ആക്രമണം.