ഇൻഡോർ - ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്തതിന് കൗമാരക്കാരനായ സഹോദരൻ സഹോദരിയെ വെടി വച്ച് കൊന്നു. മധ്യപ്രദേശിൽ ഇൻഡോരിനടുത്തുള്ള റാവദ് എന്ന ഗ്രാമത്തിലാണ് സംഭവം.
21 കാരിയായ ബുൽ ബുൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവർ ഇതര ജാതിക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചതാണ് കൗമാരക്കാരനായ അനുജനെ കൊലപാതകത്തിലേക്ക് നയിച്ചത്. കുടുംബത്തിനുണ്ടാകുന്ന ചീത്തപ്പേര് ഓർത്താണ് സഹോദരിയെ കൊന്നതെന്ന് ഇയാൾ പിന്നീട് പോലീസിനോട് പറഞ്ഞു.
വിവാഹം കഴിഞ്ഞു നാട്വിട്ട ഇവർ കഴിഞ്ഞ ദിവസമാണ് വീട്ടിൽ മടങ്ങിയെത്തിയത്. എന്നാൽ അനുജൻ ബുൽ ബുലിന്റെ തലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.
ബുൽ ബുലിനെ ഉടൻ തന്നെ മഹരാജ് യശ്വന്ത് റാവു ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും, എത്തും മുൻപേ മരിച്ചു. സഹോദരൻ പിന്നീട് പോലീസിൽ സ്വമേധയാ കീഴടങ്ങി.
DOWNLOAD APP | |