ബംഗളൂരു-ബംഗളൂരുവിലെ വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡിന്റെ നിയന്ത്രണം വിട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഹറിക്കെയ്ന്‍ എന്ന റൈഡിന്റെ നിയന്ത്രണമാണ് നഷ്ടമായത്. താഴെ നിന്ന് ഉയര്‍ന്ന് 20 അടി പൊക്കത്തില്‍ കറങ്ങുന്നതാണ് ഹറിക്കെയ്ന്‍ എന്ന റൈഡ്.
അപകടദൃശ്യം പാര്‍ക്കിലെത്തിയ ഒരാള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. താഴേക്ക് പതിച്ച റൈഡ്, മുന്‍നിരയില്‍ ഇരുന്ന നാലുപേരുടെ കാല്‍മുട്ടിലാണ് പതിച്ചത്. മുന്‍നിരയില്‍ ഇരുന്ന നാലുപേരും അലറികരയുന്നതാണ് വിഡിയോ. നാലുപേരുടെയും കാല്‍മുട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. വണ്ടര്‍ലാ അധികൃതര്‍ പരിക്കേറ്റവരെ ഏറെപണിപ്പെട്ടാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. വൈദ്യുതി നിലച്ചതാണ് അപകടത്തിന് കാരണമെന്ന് പോലിസ് പറയുന്നു.
പാര്‍ക്കിലെ ജീവനക്കാര്‍ റൈഡ് താഴേക്ക് വലിച്ച് ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സാങ്കേതിക തകരാറുണ്ടായത്. തുടര്‍ന്ന് റൈഡ് താഴേക്ക് പതിക്കുകയായിരുന്നു.