വാഷിംഗ്ടണ്‍- പ്രണയത്തിനും ദീര്‍ഘകാല ബന്ധത്തിനും വേണ്ടിയല്ല, വെറും ഭക്ഷണത്തിനുവേണ്ടിയാണ് അമേരിക്കയില്‍ പെണ്‍കുട്ടികള്‍ യുവാക്കളോടൊപ്പം ഇറങ്ങിപ്പോകുന്നതെന്ന് പഠനം.
യുവാക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികളില്‍ നാലില്‍ ഒരാളെങ്കിലും ഭക്ഷണമാണ് ലക്ഷ്യമിടുന്നത്. പുതിയ കാലത്തെ ഡേറ്റിംഗിനെ ഫൂഡി കാള്‍ എന്നാണ് പഠനത്തില്‍ വിശേഷിപ്പിക്കുന്നത്. പ്രണയത്തില്‍ താല്‍പര്യമില്ലാതെ ഇറങ്ങുന്നവര്‍ക്ക് സൗജന്യ ഭക്ഷണം മാത്രമാണ് ലഭിക്കുന്നത്.
ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുത്തവരില്‍ 23 ശതമാനം മുതല്‍ 33 ശതമാനംവരെ ഫൂഡി കാളിനു പോയതായി സമ്മതിക്കുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള അസൂസ പസിഫിക് യൂനിവേഴ്‌സിറ്റിയും കാലഫോര്‍ണിയ യൂനിവേഴ്‌സിറ്റിയും ചേര്‍ന്നാണ് പഠനം നടത്തിയത്.