ന്യൂ ദൽഹി - മുത്വലാഖ് നിയമ വിരുദ്ധമാക്കാനുള്ള പുതിയ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചതിനു മേൽ സർക്കാരും പ്രതിപക്ഷ പാർട്ടികളും സഭയിൽ വീണ്ടും ഏറ്റുമുട്ടി. ബിൽ വിവേചന പരമാണെന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. വിവാദ പരമായ ഇസ്ലാമിക സമ്പ്രദായത്തെ എതിർത്തു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിന് ശക്തമായ നിയമം ആവശ്യമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
സർക്കാർ ഏകീകൃത നിയമം കൊണ്ടുവരണമെന്നും മുസ്ലീം പുരുഷന്മാരെ മാത്രം ലക്ഷ്യമിടുന്ന നിയമമല്ല വേണ്ടതെന്നും എം.പി ശശി തരൂർ വ്യക്തമാക്കി. ബില്ലിൽ നടപടിക്രമപരമായ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്തതിനാൽ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് റഫർ ചെയ്യുകയാണ് വേണ്ടതെന്നും അല്ലാത്തപക്ഷം, ഇത് ഒരു വിവേചനപരമായ ബില്ലായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിനിടയിലും ലോക്സഭയിൽ ബിൽ അവതരിപ്പിച്ച കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്, മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനാണ് ബിൽ എന്ന് പറയുകയുണ്ടായി. മുൻ ബിജെപി സർക്കാർ ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഓർഡിനൻസിന് പകരം 2019 ലെ മുസ്ലിം സ്ത്രീ നിയമം (വിവാഹ അവകാശങ്ങൾ സംരക്ഷിക്കൽ) എന്നതിലേക്ക് ബിൽ മാറ്റും. നേരത്തെ രാജ്യസഭയിൽ ബിൽ പാസായിരുന്നില്ല.
മുത്വലാഖ് ചെയ്യുന്ന മുസ്ലീം പുരുഷന്മാർക്ക് മൂന്നുവർഷത്തെ തടവ് ശിക്ഷ നൽകുന്ന ബിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ലോക്സഭ പാസാക്കിയിരുന്നു.എന്നാൽ, ഉപരിസഭയിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ പാർട്ടികൾ ഇത് കൂടുതൽ പരിശോധനയ്ക്കായി പാർലമെൻറ് സെലക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെതുകയും സർക്കാർ ആവശ്യം നിരസിക്കുകയും ചെയ്തതിനാൽ ബിൽ പാസാക്കാൻ കഴിഞ്ഞില്ല.