Sorry, you need to enable JavaScript to visit this website.

ടാങ്കർ ലോറി പൊട്ടിത്തെറിച്ച് 123 പേർ മരിച്ചു

കറാച്ചി- പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപൂരിൽ പെട്രോൾ നിറച്ച ടാങ്കർ ലോറി പൊട്ടിത്തെറിച്ച് 123 പേർ വെന്തുമരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മറിഞ്ഞ ലോറിയിൽനിന്ന് പെട്രോൾ ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരെയും പരിക്കേറ്റവരെയും ബഹാവൽപൂരിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ നിരവധി പേരുടെ നില അതീവഗുരുതരമാണ്. മരണസംഖ്യ ഇനിയും വർധിക്കാനാണ് സാധ്യത. അപകടത്തിൽ നിരവധി മോട്ടോർ സൈക്കിളുകളും വാഹനങ്ങളും തകർന്നു. ടാങ്കർ ലോറി മറിഞ്ഞുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നിരവധി പേർ ഇവിടേക്ക് പെട്രോൾ ശേഖരിക്കാനെത്തിയിരുന്നു. നേരത്തെ പെട്രോൾ ശേഖരിച്ചവരാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. നിമിഷനേരം കൊണ്ടുതന്നെ ടാങ്കർ ലോറി മറിഞ്ഞ പരിസരം പൂർണ്ണമായും തീയുടെ പിടിയിലമർന്നിരുന്നു. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. 

Latest News