കൊല്‍ക്കത്ത- മുസ്‌ലിങ്ങള്‍ പ്രതിസ്ഥാനത്തുള്ള കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബംഗാളിലെ പ്രമുഖ മുസ്‌ലിം നേതാക്കള്‍. മുസ്‌ലിങ്ങളോട് മമത മൃദുസമീപനം സ്വീകരിക്കുന്നുവെന്നും കുറ്റകുത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കുന്നുവെന്നും ബി.ജെ.പിസംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ പ്രതിച്ഛായ മാറ്റിയെടുക്കാനാണ് മുസ്‌ലിം നേതാക്കളുടെ ആവശ്യം. കൊല്‍ക്കത്തയലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജില്‍ ജൂണിയര്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിലും ആപ്പ് ടാക്‌സിയുടെ ഡ്രൈവര്‍ മോഡലിനെ ആക്രമിച്ച സംഭവത്തിലും 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് കേസുകളിലും പ്രതിസ്ഥാനത്ത് മുസ്‌ലിം സമുദായക്കാരായിരുന്നു. മറ്റ് കേസുകളിലും സമാന നടപടികള്‍ സ്വീകരിക്കണമെന്നാണ് സമുദായത്തിലെ പ്രമുഖരുടെ ആവശ്യം.