പുതുച്ചേരി- പുതുച്ചേരി സ്വദേശിയായ 79കാരനെ നിപ്പ രോഗ ലക്ഷണങ്ങളുമായി ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു. പുതുച്ചേരി കഡലൂര്‍ സ്വദേശിയായ രാമലിംഗത്തെയാണ് പുതുച്ചേരിയിലെ ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാള്‍ മലപ്പുറം തിരൂരില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്നെന്നാണ് വിവരം.
കടുത്ത പനിയെ തുടര്‍ന്ന് അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രാമലിംഗയുടെ ബന്ധുക്കള്‍ അദ്ദേഹത്തെ കേരളത്തില്‍ നിന്നും പുതുച്ചേരിയിലെ കാട്ടുമണ്ണാര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നിപ്പാ സംശയത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ പുതുച്ചേരിയിലെ ജിംപര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിപ്പയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് രാമലിംഗയില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം നിപ്പ സംശയിക്കേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഇയാളുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ പിടിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടര്‍ എം ഗീത അറിയിച്ചു.രാമലിംഗയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്രവം പരിശോധനയ്ക്കായി പൂനെയിലെ നാഷ്ണല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. സാംപിള്‍ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.