മുംബൈ - 1.7 കോടി രൂപ വില വരുന്ന 'ആംബഗ്രീസ്' എന്നറിയപ്പെടുന്ന തിമിംഗലത്തിൻറെ ഛർദിയുടെ അവശിഷ്ടം സൂക്ഷിച്ച മുംബൈക്കാരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈദ്യഹാറിലെ കാമ ലൈനിൽ താമസിക്കുന്ന രാഹുൽ ദുപാരയാണ് അറസ്റ്റിലായത്.
'സ്പേം വേൽ' എന്നറിയപ്പെടുന്ന പ്രത്യേകതരം തിമിംഗലങ്ങളിൽ നിന്ന് പുറത്തു വരുന്ന , സുഗന്ധ ദ്രവ്യങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന പദാർത്ഥമാണ് ആംബഗ്രീസ്. ഇവയുടെ കുടലിൽ നിന്ന് പുറത്തു വരുന്ന ഈ അവശിഷ്ടം കടലിൽ പൊങ്ങി കിടക്കും. വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗമാണ് സ്പേം വേലുകൾ.
1.3 കിലോ ആംബഗ്രീസ് ആണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്.വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.