മുംബൈ- യഥാര്‍ഥ ഉപയോക്താവാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ (നോ യുവര്‍ കസ്റ്റമര്‍- കെവൈസി) പാലിക്കാത്തതിന് എച്ച്.ഡി.എഫ്.സി ബാങ്കിന് ഒരു കോടി രൂപ പിഴ.
കള്ളപ്പണ ഇടപാട് നിയമങ്ങള്‍ പാലിക്കാത്തതിനും ഇത്തരം ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിനും കൂടിയാണ് ഇത്രയും തുക പിഴചുമത്തിയത്. വിദേശ നാണയ ഇടപാടുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി ഉത്തരവിറിക്കിയത്.