ബിനോയിക്കെതിരെ അന്വേഷണം തുടങ്ങി; ഡിജിറ്റല്‍ തെളിവുകളുമായി യുവതി

മുംബൈ- വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന ബിഹാര്‍ യുവതിയുടെ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിര പോലീസ് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ യുവതി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് തുടര്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും യുവതി നല്‍കുന്ന മറ്റു ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

വാട്‌സാപ്പ് സന്ദേശങ്ങള്‍ ഉണ്ടെന്നാണ് യുവതി പോലീസിനെ അറിയിച്ചത്. പ്രാഥമിക തെളിവുകള്‍ പരിശോധിച്ച ശേഷം ബിനോയിക്ക് നോട്ടീസ് അയക്കാനാണ് പോലീസ് ആലോചിക്കുന്നത്.
.

 

Latest News