റിയാദ് - കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഈ മാസം ദക്ഷിണ കൊറിയ സന്ദർശിക്കുന്നു.
ജപ്പാനിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കു മുമ്പാണ് കിരീടാവകാശി ദക്ഷിണ കൊറിയ സന്ദർശിക്കുക. ജൂൺ 25ന് ദക്ഷിണ കൊറിയയിലെത്തുന്ന കിരീടാവകാശി തൊട്ടടുത്ത ദിവസം ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഇൻ നുമായി ചർച്ച നടത്തും.
നവീന ആയുധങ്ങൾ സൗദി അറേബ്യക്ക് ലഭ്യമാക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകൾ സൗദിയിൽ എത്തിക്കുന്നതിനും എണ്ണ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുമാണ് കിരീടാവകാശിയുടെ ദക്ഷിണ കൊറിയ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.