മെല്‍ബണ്‍- 2016ല്‍ തുടങ്ങിയ പരീക്ഷണങ്ങളുടെ ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ഡ്രൈവര്‍ വേണ്ടാത്ത കാറിന്റെ പ്രൊഡക്ഷന്‍ അവതരിപ്പിച്ചത്. വോള്‍വോയുടെ എക്‌സ്.സി 90 എസ്.യു.വിയെ യൂബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് സിസ്റ്റം ഉപയോഗിച്ച് ഡ്രൈവറില്ലാതെ ഓടുന്ന കാറാക്കി മാറ്റുകയായിരുന്നു. സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോയും ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബറും ചേര്‍ന്നായിരുന്നു നിര്‍മ്മാണം.
ഡ്രൈവറില്ലാത്ത ഈ കാറുകള്‍ നിരത്തുകളിലുണ്ടാക്കുന്ന മാറ്റങ്ങളുണ്ടാക്കും.
ഓട്ടോണമസ് കാറുകള്‍ മനുഷ്യാധ്വാനവും കുറയ്ക്കുമെന്ന് ഒറ്റവാക്കില്‍ പറയാം. കര്‍ശനവും കണിശവുമായ സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപകടങ്ങള്‍ ഒരു പരിധി വരെ കുറയും.
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ തൊഴിലില്ലായ്മക്ക് ഈ കാറുകള്‍ കാരണമാകുമെന്നത് മറ്റൊരുവശം. എന്നാല്‍ ഓട്ടോണമസ് വാഹനങ്ങളുടെ മറ്റു ചില സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങള്‍ കൗതുകകരമാണ്.
ഡ്രൈവറില്ലാ കാറുകള്‍ വാഹനങ്ങളില്‍ വെച്ചുള്ള സെക്‌സ് വര്‍ധിപ്പിക്കുമെന്നാണ് ആനല്‍സ് ഓഫ് ടൂറിസം റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നത്.ഡ്രൈവറില്ലാ കാറുകള്‍ ടൂറിസവുമായി ബന്ധപ്പെട്ട സെക്‌സ് വ്യവസായം മെച്ചപ്പെടുത്തുമെന്ന് ചുരുക്കം.
ഈ പഠനം പുറത്തു വന്ന് മാസങ്ങള്‍ക്കകമാണ് കാര്‍ ഓട്ടോ പൈലറ്റ് മോഡിലിട്ട് പോണ്‍ നടി ടെയ്‌ലര്‍ ജാക്‌സണ്‍ താന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തു വിട്ടതെന്നതാണ് മറ്റൊരു കൗതുകം. ഇത്തരം കാറുകള്‍ റോഡരികിലെ ചെറുകിട ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയുമൊക്കെ കഥകഴിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.