ന്യൂദല്‍ഹി-യുവതിയുടെ പരാതിയില്‍ പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്‌ക്കെതിരായ യുവതിയുടെ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്നും കേസ് തികച്ചും വ്യക്തിപരമാണെന്നും പ്രത്യാഘാതം വ്യക്തിപരമായി നേരിടണമെന്നും അവര്‍ പറഞ്ഞു.
ഒരു തരത്തിലും പാര്‍ട്ടി സംരക്ഷണം ഉണ്ടാവില്ലെന്നും ബൃന്ദാ വ്യക്തമാക്കി.അതേസമയം, കേസ് പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നുമായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ആരോപണ വിധേയര്‍ തന്നെ കേസ് സ്വയം നേരിടണമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു.
2009 മുതല്‍ 2018 വരെ ബിനോയ് തന്നെ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. ഡാന്‍സ് ബാ!ര്‍ ജീവനക്കാരിയാണ് പരാതിക്കാരിയായ യുവതി. മുംബൈ അന്ധേരിയിലെ ഒഷിവാര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയത്. ബിനോയ് താന്‍ വിവാഹിതനാണെന്ന വിവരം മറച്ചു വച്ചിരുന്നതായും യുവതി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. യുവതിയുടെ പരാതി അനുസരിച്ച് മുമ്പു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം, പരാതിക്കാരിയായ യുവതിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി പീഡന പരാതി ബ്ലാക്ക് മെയിലിംഗ് ആണെന്നാണ് അഭിപ്രായപ്പെട്ടത്. അഭിഭാഷകനുമായി ആലോചിച്ചു തുടര്‍ നടപടികളിലേയ്ക്ക് കടക്കുമെന്നും യുവതി മുന്‍പും ഭീഷണിപ്പെടുത്തിയിരുന്നതായും ബിനോയ് കോടിയേരി പറഞ്ഞു.