ന്യൂദല്‍ഹി- പെട്രോളും ഡീസലുമൊക്കെ ഇനി വാണിജ്യ സമുച്ചയങ്ങളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭിക്കും. വാണിജ്യ സമുച്ചയങ്ങളില്‍ ഇന്ധന വില്‍പനയ്ക്ക് അനുമതി നല്‍കുന്ന നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
അധികം വൈകാതെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പരിഗണിച്ച്, നടപ്പിലാക്കുമെന്നാണ് സൂചന.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയമാണ് ഇത്തരമൊരു പദ്ധതി ആഹ്വാന0 ചെയ്യണമെന്നു ആവശ്യപ്പെട്ട് കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. ഇന്ധന ചില്ലറ വില്‍പനയ്ക്ക് സ്വകാര്യ കമ്പനികള്‍ക്ക് നിശ്ചയിച്ചിരുന്ന അടിസ്ഥാന സൗകര്യങ്ങളുടെ മാനദണ്ഡത്തിലും ഇളവ് വരുത്തും. നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചാല്‍ റീടെയില്‍ കമ്പനികളായ ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ്, സൗദി അരാംകോ അടക്കമുള്ളവര്‍ക്ക് ഇന്ധന വില്‍പന രംഗത്തേക്ക് കടന്നുവരാനാകും. രണ്ടാം മോഡി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഇതും ഉള്‍പ്പെടുത്തിയേക്കും.