ലഖ്നൗ- മകളുടെ അഴുകിയ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച റിട്ടയേര്‍ഡ് പോലീസുകാരനെയും ഭാര്യയെയും കണ്ടെത്തി. ദിലാവര്‍ സിദ്ദിഖിയെയും ഭാര്യയെയുമാണ് മൃതദേഹവുമായി വീടിനുള്ളില്‍ കണ്ടെത്തിയത്. യു.പിയിലെ മിര്‍സാപൂരിലാണ് സംഭവം.
ഒരു മാസം പഴക്കമുള്ള മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ സംശയം തോന്നി പോലീസ് വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
ദുര്‍ഗന്ധത്തെ കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നേരത്തെ എത്തിയ പോലീസുകാരെ വീട്ടുകാര്‍ മടക്കി അയക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ കുട്ടി ഉറങ്ങുകയാണെന്നും ജീവനോടെയുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് മാനസികമായി പ്രശനമുണ്ടെന്നാണ് പോലീസിന്റെ സംശയം.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഇതിന് ശേഷം മാത്രമേ കുട്ടിയുടെ സ്വാഭാവിക മരണമാണോ എന്ന് പറയാന്‍ സാധിക്കുവുള്ളു എന്നും പോലീസ് പറഞ്ഞു.