ലണ്ടൻ - ഹുക്ക ബാറിൽ ഭർത്താവ് ഷോയിബ് മാലിക്കിനൊപ്പം അത്താഴത്തിനെത്തിയ ചിത്രം വൈറലാക്കിയതിനെതിരെ പൊട്ടിത്തെറിച്ച് സാനിയ മിർസ. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ പാക്ക് വേൾഡ് കപ്പ് മത്സരത്തിൽ, പാക്കിസ്ഥാന്റെ ദയനീയ തോൽവിക്ക് പിന്നാലെയാണ് സാനിയയും ഷോയിബും കുടുംബാംഗങ്ങളും ലണ്ടനിലെ ഹുക്ക ബാറിലെത്തിയത്. ഇവർ ഹുക്ക വലിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് വൈറലായത്.
Shoaib Malik of the #pakistancricketteam at midnight, hours before the most crucial match of the #CricketWorldCup2019 In Curry Mile In a Shisha cafe. Add the burgers and deserts, no wonder they performed dismally at Old Trafford. They should be ashamed. Every single one of them. pic.twitter.com/Dr8gHWdF9M
— Mohammed Shafiq (@mshafiquk) 16 June 2019
പൂർണമായ വീഡിയോ പോസ്റ്റ് ചെയ്തയാളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാണ്. മാലിക്കിനെ ലക്‌ഷ്യം വച്ചു കൊണ്ട് പാക്കിസ്ഥാൻ ആരാധകനാണ് ആദ്യമായി വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്നലത്തെ കളിയിൽ മാലിക് ആദ്യ പന്തിൽ തന്നെ ഔട്ട് ആയിരുന്നു. ഇതുവരെ നടന്ന എല്ലാ മത്സരത്തിലും മോശം പ്രകടനം മാലിക് കാഴ്ച വച്ചതാണ് പാക്ക് ആരാധകരെ ചൊടിപ്പിച്ചത് .
വീഡിയോ വൈറലാക്കിയതിനെതിരെ ചുട്ട മറുപടിയുമായി സാനിയ രംഗത്തെത്തി. മത്സരത്തിൽ തോറ്റാലും ഭക്ഷണം കഴിക്കും എന്ന് സാനിയ പൊട്ടിത്തെറിച്ചു. എല്ലാവര്ക്കും സ്വകാര്യതയുണ്ടെന്നും അനുവാദമില്ലാതെ വീഡിയോ പകർത്തിയത് വഴി സ്വകാര്യതയെ അവഹേളിച്ചുവെന്നും സാനിയ കുറ്റപ്പെടുത്തി. വീഡിയോ വൈറലായതിനെ തുടർന്ന് ഇരുവരും പാക്കിസ്ഥാൻ ആരാധകരുടെ ക്രൂരമായ ട്രോളുകൾക്ക് ഇരയായിരുന്നു
Shoaib Malik, Imad Wasim, Imam ul Haq & Wahab Riaz seen at a Shisha bar at 2am on Wilmslow Road hours before #IndiavsPakistan match.@TheRealPCB Is this why the team didn’t perform properly? #CWC19 #IndvsPak #Manchester pic.twitter.com/gBbZVj9Sij
— Ali Javed (@AliJaved24) 17 June 2019
വേൾഡ് കപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഷോയിബ് മാലിക്.