ഇസ്ലാമാബാദ്- ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ പാക്കിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹ്്മദ് ഗ്രൗണ്ടില്‍ കോട്ടുവായിട്ടത് സമൂഹ മാധ്യമങ്ങളില്‍ തമാശക്ക് വിഷയമായി. കളിയുടെ നിര്‍ണായക നിമിഷത്തില്‍ ടീമിന് ആവേശം പകരേണ്ട ക്യാപ്റ്റന്റെ കോട്ടുവാ ട്രോളന്മാര്‍ ശരിക്കും ആഘോഷിക്കുകയാണ്.
ഇന്ത്യയുടെ ഇന്നിങ്സ് 46.4 ഓവറായപ്പോള്‍ മഴ പെയ്തതിനെ തുടര്‍ന്ന് അര മണിക്കൂര്‍ മത്സരം നിര്‍ത്തിവെച്ചിരുന്നു. പാക്കിസ്ഥാന്‍ വീണ്ടും ബൗളിങ് തുടങ്ങിയപ്പോഴായിരുന്നു ക്യാപ്റ്റന്റെ കോട്ടുവാ. ക്യാമറകള്‍ ഒപ്പിയെടുത്ത ദൃശ്യം അതിവേഗത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയുടെ ഊര്‍ജസ്വലതയും പാക്കിസ്ഥാന്‍ ക്യാപ്റ്റന്റെ അലസതയും പാക് ടീമിന്റെ ആരാധകര്‍ തന്നെയാണ് വിഷയമാക്കിയത്.