ലോവ - 2 കുട്ടികൾ ഉൾപ്പടെ 4 ഇന്ത്യൻ വംശജർ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ വെസ്റ്റ് ഡെമൊയിനിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.
ഇന്ത്യക്കാരായ ചന്ദ്രശേഖർ ശങ്കര, ലാവണ്യ ശങ്കര, ഇവരുടെ 15 ഉം 10 ഉം വയസുള്ള 2 ആൺമക്കൾ എന്നിവരാണ് മരിച്ചത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ഇവരുടെ ശരീരങ്ങളിൽ ഒന്നിലേറെ വെടിയേറ്റ പാടുകളുണ്ട്.
ഇവരോടൊപ്പം താമസിക്കാനെത്തിയ അതിഥികളാണ് മൃതദേഹങ്ങൾ കണ്ട് പോലീസിനെ അറിയിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവില്ലെന്നും വെസ്റ്റ് ഡെമൊയിൻ സർജൻറ് ഡാൻ വെയ്ഡ് അറിയിച്ചു.