Sorry, you need to enable JavaScript to visit this website.

'കണക്കുകൾ മറന്നേക്കൂ" പ്രതിപക്ഷത്തോട് മുന്നോട്ടു വരാൻ പ്രധാനമന്ത്രി 

ന്യൂ ദൽഹി - പാർലമെന്റ് നടപടികളിൽ പങ്കെടുക്കുന്നതിനായി പ്രതിപക്ഷം മുന്നോട്ടു വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരഞ്ഞെടുപ്പിൽ ലഭിച്ച കണക്കുകളെ കുറിച്ച് ആവലാതി വേണ്ടെന്നും മോഡി പറഞ്ഞു. പാർലമെന്റിലെ മൺസൂൺ സെഷന്റെ ആദ്യ ദിനമായ ഇന്ന് മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആരോഗ്യകരമായ ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ സൃഷ്ടിപരമായ പങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിവരയിട്ടു.  “പ്രതിപക്ഷത്തിന്റെ ഓരോ വാക്കും വിലപ്പെട്ടതാണ്. പ്രതിപക്ഷം അവരുടെ എണ്ണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. അവർ സജീവമായി സംസാരിക്കുമെന്നും പാർലമെൻറ് നടപടികളിൽ പങ്കെടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു”. പാർലമെൻറ് മന്ദിരത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മോഡി വ്യക്തമാക്കി. 

ഇന്നാരംഭിക്കുന്ന മൺസൂൺ സെഷനിൽ, അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയും  ഒരു സ്പീക്കറെ തിരഞ്ഞെടുക്കുകയും ചെയ്ത ശേഷം സർക്കാർ ബജറ്റ് അവതരിപ്പിക്കുകയും  ചില പ്രധാന ബില്ലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

Latest News