ന്യൂ ദൽഹി - ബംഗാളിൽ നിന്ന് തുടങ്ങിയ ഡോക്ടർമാരുടെ സമരം രാജ്യം മുഴുവൻ ശക്തമാകുന്നു. രാജ്യവ്യാപകമായി ഇന്ന് ഡോക്ടർമാർ പണി മുടക്കും. ഐ എം.എ യാണ് പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്നത്.
ഔട്ട് പേഷ്യന്റ് ഡിപ്പാർട്മെന്റുകളും സർജറികളും ഒഴിവാക്കാനാണ് ഐ.എം.എയുടെ തീരുമാനം. ക്ലിനിക്കുകളും നഴ്സിങ് ഹോമുകളും ഉൾപ്പടെ എല്ലാ ആരോഗ്യ രക്ഷാകേന്ദ്രങ്ങളും അടച്ചിടും.
അതിനിടെ, കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ അവഹേളിച്ചു എന്ന പരാതി ഉയർന്നത്തോടെ സമരം മുറുകി. കൊൽക്കൊത്തയിൽ വിദ്യാർത്ഥിയായ ഡോക്ടറെ, മരണപ്പെട്ട രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചതിനെതിരെയാണ് ഡോക്ടർമാർ സമരത്തിനിറങ്ങിയത്. ജോലിസമയത്ത് തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യത്തിന്മേൽ തുടങ്ങിയ സമരം, സർക്കാർ അന്ത്യശാസനം നൽകിയിട്ടും നിർത്താൻ തയ്യാറായില്ല.
3 മണിക്ക് ബംഗാൾ മുഖ്യമന്ത്രി ജൂനിയർ ഡോക്ടർമാരുമായി സംസാരിക്കുമെന്നറിയിച്ചിട്ടുണ്ട്. എയിംസിലെ ഡോക്ടർമാർ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധനുമായി സംസാരിക്കാനും തീരുമാനിച്ചതായി ഐ.എം.എ അറിയിച്ചു.