അയോധ്യ-ശിവസേന നേതാവ് ഉദ്ദവ് താക്കറേയും മകന്‍ ആദിത്യ താക്കറേയും അയോധ്യയിലെ താല്‍ക്കാലിക രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശിവസേനയുടെ 18 എം.പിമാര്‍ ശനിയാഴ്ച തന്നെ അയോധ്യയില്‍ എത്തിയിരുന്നു.
കേന്ദ്രമന്ത്രി അരവിന്ദ് സാവന്തും പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്തും അച്ഛനേയും മകനേയും സ്വാഗതം ചെയ്തു.
രാമക്ഷേത്രം നിര്‍മിക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ നവംബറില്‍ അയോധ്യ സന്ദര്‍ശിച്ചപ്പോള്‍ ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പിനുശേഷം രാംലല്ലെയെ ദര്‍ശിക്കാന്‍ എത്തുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നുവെന്നും അതാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.