വഡോദര- ഗുജറാത്തിലെ ഹോട്ടലിൽ ശുചിമുറി മാലിന്യം നീക്കം ചെയ്യാനിറങ്ങിയ ഏഴ് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. നാലു ശുചീകരണ തൊഴിലാളികളും മൂന്ന് ഹോട്ടൽ ജീവനക്കാരുമാണ് മരിച്ചത്. വഡോദരയിൽനിന്ന് 35 കിലോമീറ്റർ അകലെ ഫർതികുയ് ദർശൻ ഹോട്ടലിലാണ് സംഭവം. ടാങ്കിൽ കുടുങ്ങി ശ്വാസം കിട്ടാതായ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെയാണ് ഹോട്ടൽ തൊഴിലാളികൾ മരിച്ചത്. ശുചീകരണ തൊഴിലാളികളായ മഹേഷ് പടൻവാടിയ, അശോക് ഹരിജൻ, മഹേഷ് ഹരിജൻ ഹോട്ടൽ തൊഴിലാളികളായ അജയ് വാസവ, വിജയ് ചൗഹാൻ, സ്ഹ്്‌ദേവ് വാസവ എന്നിവരും മരിച്ചു.