ന്യൂ ദൽഹി - തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനായി അദാനിക്ക് കൈമാറുന്നതിലെ എതിർപ്പ് പ്രധാനമന്ത്രിയെ നേരിട്ടറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രപതി ഭവനിൽ നടക്കുന്ന നീതി ആയോഗ് കൗൺസിൽ യോഗത്തിൽപങ്കെടുക്കാൻ എത്തിയതായിരുന്നു പിണറായി വിജയൻ.
രണ്ടാം തവണയും പ്രധാനമന്ത്രി ആയതിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രി, നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തുന്നത്. പ്രളയ പുനരധിവാസത്തിനായുള്ള തുടർ സഹായവും ചർച്ച ചെയ്തു. വിവിധ വികസന പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിച്ചതായി വാർത്താവൃത്തങ്ങൾ അറിയിച്ചു. ദേശീയ പാതാ വികസനം, ഭൂമിയേറ്റെടുക്കൽ എന്നിവയെ കുറിച്ച് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും അല്പസമയത്തിനകം ചർച്ച നടത്തും