ഭോപ്പാല്‍- ബലാത്സംഗത്തിനിരയായ പതിനേഴുകാരിയ ശുദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് കുടുംബത്തെ ജാതിയില്‍നിന്നും ഗ്രാമത്തില്‍നിന്നും പുറത്തിക്കിയതായി പിതാവ്.
മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലാണ് സംഭവം. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ശുദ്ധീകരിക്കുന്നതിന് അന്നദാനം നടത്തണമെന്ന് ഗ്രാമ പഞ്ചായത്ത് കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് തങ്ങളെ ജാതിയില്‍നിന്ന് പുറത്താക്കിയതെന്നും അന്നദാനം നടത്താതെ ജാതിയില്‍ ഉള്‍പ്പെടുത്തില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് സംഭവമെന്നും ഊരുവിലക്ക് കല്‍പിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നുവെന്നും പോലീസ് സ്ഥിരീകരിച്ചു. മാംസത്തോടൊപ്പമുള്ള അന്നദാനം നടത്താനായിരുന്നു ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവ്.
ഇതേക്കുറിച്ച് ഗ്രാമീണരോട് അന്വേഷിച്ചുവെന്നും അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പോലീസ് പറഞ്ഞു.