പോർബന്തർ- അടുത്ത 48 മണിക്കൂറിനകം വായു ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ വ്യാഴാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം മാറിയതിന്റെ തുടർന്ന് അപകട ഭീതി ഒഴിഞ്ഞെന്നു കരുതിയിരിക്കുമ്പോഴാണ് വീണ്ടും ഭീഷണി. തിങ്കളാഴ്ചയോടു കൂടി കച്ച് തീരത്ത് വീശിയടിക്കുമെന്നാണ് കരുതുന്നത്.
ആദ്യം പ്രതീക്ഷിച്ചിരുന്നതിനേക്കാൾ തീവ്രത കുറഞ്ഞ ചുഴലിക്കാറ്റാകും ഇത്തവണ എത്തുക. പോർബന്തർ, ദേവഭൂമി ദ്വാരക എന്നീ ജില്ലകളിൽ മണിക്കൂറിൽ 50 മുനം അടുത്ത 48 മണിക്കൂർ കൂടി തുടരുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. ചുഴലിക്കാറ്റിന്റെ തീവ്രത കുറവാണെങ്കിലും മുൻകരുതൽ എന്ന നിലയിതൽ 70 കിലോമീറ്റർ വേഗതയിലും ഗിർ സോംനാഥ്, ജുനഗഡ് എന്നീ ജില്ലകളിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിലുമാകും കാറ്റ് വീശുക. കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞു വരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുരന്ത നിവാരണ സേനയുടെ സേവനം അടുത്ത 48 മണിക്കൂർ കൂടി തുടരുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. ചുഴലിക്കാറ്റിന്റെ തീവ്രത കുറവാണെങ്കിലും മുൻകരുതൽ എന്ന നിലയിൽ 2 ലക്ഷത്തോളം പേരെ തീരപ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചിട്ടുണ്ട്.