Sorry, you need to enable JavaScript to visit this website.

ജെ ഇ ഇ പ്രവേശന പരീക്ഷയുടെ ഫലം വന്നു, ഒന്നാം റാങ്ക് മഹാരാഷ്ട്രയിൽ 

മുംബൈ -  രാജ്യത്തെ ഐ ഐ ടി കളിലേക്ക് നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശന പ്രതീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്ര സ്വദേശി കാർത്തികേയ് ഗുപ്തയ്ക്കാണ് ഒന്നാം റാങ്ക്. മെയ് 27 ന് നടന്ന പരീക്ഷയുടെ ഫലം ഐ ഐ ടി റൂർക്കിയാണ് പുറത്തുവിട്ടത്. ഫലം വന്ന് അല്പസമയത്തിനകം തന്നെ തിരക്ക് മൂലം വെബ്‌സൈറ്റ് 'ക്രാഷ്' ആയിരിക്കുകയാണ്.

കമ്പ്യൂട്ടർ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്തിയത്.   രണ്ടു ഷിഫ്റ്റുകളിലായി രണ്ടു പേപ്പറിലായിരുന്നു പരീക്ഷ. രണ്ടു പേപ്പറിലും ഒന്നായുള്ള മാർക്കുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുന്നത്. അഖിലേന്ത്യ തലത്തിലുള്ള അഡ്മിഷനും കൗണ്സലിങ്ങും റാങ്ക് അടിസ്ഥാനത്തിൽ നടക്കും. 

Latest News