തലശ്ശേരി- ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും മത്സരിച്ച സ്വതന്ത്രസ്ഥാനാർത്ഥി സി.ഒ.ടി നസീറിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് സി.പി.എം പ്രവർത്തകനായ പൊട്ടിയൻ സന്തോഷാണെന്ന് മൊഴി. അറസ്റ്റിലായ മൂന്ന് സി.പി.എം പ്രവർത്തകരായ ജിതേഷ്, മിഥുൻ ബ്രിട്ടോ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
അറസ്റ്റിലായവരുടെ മൊഴി ആക്രമത്തിന് പിന്നിലെ ഗൂഢാലോചനയിലേക്കാണ് വഴിവെക്കുന്നത്. സി.പി.എം തലശ്ശേരി ഏരിയാകമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി രാജേഷുമായും സന്തോഷിന് അടുത്ത ബന്ധമുണ്ട്. സന്തോഷ് രാജേഷിനെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതിനും തെളിവുകൾ ലഭിച്ചു. അതിനിടെ നസീറിന്റെ മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ രഹസ്യമൊഴിയെടുക്കുന്നതിനായി പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
നേരത്തെ മൂന്ന് തവണ നസീറിന്റെ മൊഴി എടുത്തിരുന്നു.എ.എൻ ഷംസീറിനെതിരെ നൽകിയ മൊഴി രണ്ടു തവണ പോലീസ് രേഖപ്പെടുത്തിയില്ല എന്നു നസീർ നേരത്തെ ആരോപിച്ചിരുന്നു.