Sorry, you need to enable JavaScript to visit this website.

മക്കയിൽ ഭീകരൻ ജീവനൊടുക്കി

മക്ക - അജ്‌യാദ് അൽമസാഫി ഡിസ്ട്രിക്ടിൽ ഭീകരൻ ബെൽറ്റ് ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. സുരക്ഷാ ഭടന്മാർ വളഞ്ഞതോടെ രക്ഷപ്പെടാനാകില്ലെന്ന് കണ്ടാണ് ഭീകരൻ ജീവനൊടുക്കിയത്. സ്‌ഫോടനത്തിൽ സുരക്ഷാ സൈനികരിൽ ആർക്കും പരിക്കില്ല. ഇന്നലെ ഭീകരർക്കു വേണ്ടി മക്കയിലും ജിദ്ദയിലും മൂന്നിടങ്ങളിൽ സുരക്ഷാ സൈനികർ റെയ്ഡുകൾ നടത്തി. മക്കക്ക് കിഴക്ക് അൽഅസീല ഡിസ്ട്രിക്ടിൽ നടത്തിയ മറ്റൊരു റെയ്ഡിൽ ഏതാനും ഭീകരർ അറസ്റ്റിലായി. ഭീകരർ ഒളിച്ചുകഴിഞ്ഞ ഫഌറ്റാണ് സുരക്ഷാ സൈനികർ റെയ്ഡ് ചെയ്തത്. മക്കയിലെ ഭീകര സംഘവുമായി ബന്ധമുള്ള മറ്റൊരു ഭീകരനെ ജിദ്ദയിൽനിന്നു അറസ്റ്റ് ചെയ്തു. ഉമ്മുസലമിലെ അൽഉലയ്യയിലെ ഫഌറ്റിൽനിന്നാണ് ഈ ഭീകരൻ പിടിയിലായത്. ചെറുത്തുനിൽപിന് ശ്രമിക്കാതെ ഭീകരൻ സുരക്ഷാ സൈനികർക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു. 
 

Tags

Latest News