ജിദ്ദ- അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നുംപറമ്പിലിന് വീടു നിര്‍മിച്ചു നല്‍കുന്നത് തങ്ങളാണെന്നും വ്യക്തമാക്കി ജിദ്ദയിലെ ബഖാലക്കാരുടെ കൂട്ടായ്മ.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ജീവിതം തന്നെ സന്നദ്ധസേവനമാക്കി മാറ്റിയ ഫിറോസിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് 800 ചതുരശ്ര അടിയില്‍ മാത്രം പ്ലാന്‍ ചെയ്തിരുന്ന വീട് 2000 ചതുരശ്രയടിയാക്കി മാറ്റി തങ്ങള്‍ ഏറ്റെടുത്തതെന്ന് ബഖാല കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.
12 ലക്ഷത്തോളം രൂപയാണ് വീടു പണിക്കായി ഇതുവരെ കൂട്ടായ്മ ചെലവഴിച്ചത്. ബാക്കി തുക കൂടി കണ്ടെത്തി വളരെ വേഗത്തില്‍ വീടു നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.