മുത്വലാഖ് ബില്ലിനെ രാജ്യസഭയിൽ എതിർക്കുമെന്ന് ജെ.ഡി.യു 

പട്ന - ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയും ബി.ജെ.പി സഖ്യ കക്ഷിയുമായ ജനത ദൾ യുണൈറ്റഡ്  രാജ്യസഭയിൽ മുത്വലാഖ്‌ ബില്ലിനെ പിന്തുണയ്ക്കില്ല. ജെ.ഡി.യു മുതിർന്ന നേതാവും ബീഹാർ മന്ത്രിയുമായ ഷയാം റസാഖ് അറിയിച്ചതാണിക്കാര്യം. 

ജെ.ഡി.യു എക്കാലവും ബില്ലിനെതിരാണെന്നും അതിനെതിരായി തന്നെ നില കൊള്ളുമെന്നും റസാഖ് പറഞ്ഞു.  മുത്വലാഖ്‌ ഒരു സാമൂഹ്യപ്രശ്നമാണെന്നും സമൂഹം തന്നെ അത് ഇല്ലായ്മ ചെയ്യണമെന്നുമാണ് ജെ.ഡി.യു കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കഴിഞ്ഞ ജനുവരിയിൽ മുത്വലാഖ്‌ ബില്ലിനെ പരസ്യമായി എതിർത്തിരുന്നു. 

ആർട്ടിക്കിൾ 370 നീക്കം ചെയ്യരുതെന്നും  ഏക സിവിൽ കോഡ് എല്ലാവരിലും അടിച്ചേൽപ്പിക്കരുതെന്നും  സംസാരിച്ചോ കോടതി മുഖേനയോ അയോധ്യ തർക്കം പരിഹരിക്കണമെന്നും നിതീഷ് കഴിഞ്ഞയാഴ്ച പത്ര സമ്മേളനത്തിൽ ആവശ്യപ്പെടുകയുണ്ടായി. 

 

Latest News