തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ മോശം പരാമർശം നടത്തിയതിന് ഇതേവരെ കേസെടുത്തത് 119 പേർക്കെതിരെ. സർക്കാർ ഉദ്യോഗസ്ഥരായ പന്ത്രണ്ട് പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെതിരെ പരാമർശം നടത്തിയതിന് മൂന്നു പേർക്കെതിരെയും കേസുണ്ട്. പതിനൊന്ന് പരാതികളാണ് പ്രതിപക്ഷനേതാവിനെതിരെ മോശം പരാമർശം നടത്തിയതിന് ലഭിച്ചത്.
അതേസമയം, സർക്കാർ ജീവനക്കാരായ 41 പേർക്കെതിരെ പരാതിയുണ്ട്. ഇതിൽ 12 പേർക്കെതിരെയാണ് കേസെടുത്തത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാമർശം നടത്തിയ 26 പേർക്കെതിരെയാണ് കേസുള്ളത്. മുസ്്‌ലിം ലീഗ് നേതാവ് എം.കെ മുനീറിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്.