റായ്ബറേലി - കോൺഗ്രസ് പ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. സത്യമെന്താണെന്ന് ഞാൻ പറയാമെന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ വിജയമുണ്ടാക്കുന്നതിനായി പ്രവർത്തിച്ചില്ലെന്നും അവർ തുറന്നടിച്ചു. റായ് ബറേലിയിൽ സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പാനന്തര റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
"സത്യമെന്തെന്നാൽ, റായ്ബറേലിയിലെ കോൺഗ്രസ് വിജയത്തിന് സഹായിച്ചത് സോണിയയും ഇവിടത്തെ ജനങ്ങളുമാണ്.ആരൊക്കെയാണ് പാർട്ടിയിൽ കൃത്യമായി പ്രവർത്തിച്ചതെന്ന് നിങ്ങൾക്കെല്ലാമറിയാം. ആരൊക്കെയാണ് തിരഞ്ഞെടുപ്പിൽ ശരിയായ രീതിയിൽ പ്രവർത്തിക്കാതിരുന്നതെന്ന് ഞാൻ കണ്ടെത്തും" പ്രിയങ്ക വെളിപ്പെടുത്തി.
കിഴക്കൻ യു.പിയിലെ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി, തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ,പിക്കെതിരെ ശക്തമായി കാമ്പെയിനുകൾ നടത്തി ശ്രദ്ധ നേടിയിരുന്നു. ബി.ജെ.പി നേടിയ വിജയത്തെ കുറിച്ച് 'മാന്യതയുടെ പരിധി കടന്നുവെന്ന് സോണിയ ഗാന്ധിയും അഭിപ്രായപ്പെട്ടു