കൊൽക്കത്ത- പശ്ചിമബംഗാളിൽ ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തുന്നുവെന്നാരോപിച്ച് പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം വലിയ തോതിലുള്ള സംഘർഷമാണ് പശ്ചിമബംഗാളിൽ അരങ്ങേറുന്നത്. ഇന്ന് രാവിലെ പോലീസുമായി വിവിധ സ്ഥലങ്ങളിൽ ഏറ്റുമുട്ടൽ നടന്നു. അതിനിടെ വീണ്ടും ഒരു ബി.ജെ.പി പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രണ്ട് ദിവസമായി കാണാതായ 47 കാരനായ ആശിഷ് സിങ് എന്ന പ്രവർത്തകനെയാണ് മാൽഡയിലെ ബാദപുകൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവേറ്റ നിരവധി പാടുകളുണ്ട്. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു